Your Image Description Your Image Description

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹസർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. വിവാഹസർട്ടിഫിക്കറ്റിന് പകരം ദമ്പതികൾ ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പം സത്യവാ​ങ്മൂലം എഴുതി സമർപ്പിച്ചാൽ മതിയാകും.

വിവാഹസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. അതിനാൽ പല മേഖലയിൽ ഉള്ളവരും വിവാഹസർട്ടിഫിക്കറ്റിന് അപേക്ഷിക്കാറില്ല. വിവാഹസർട്ടിഫിക്കറ്റില്ലാത്ത നിരവധി പേരുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *