Your Image Description Your Image Description

വേനൽ മഴയെത്തിയെങ്കിലും പിന്നാലെ വൈറൽപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ചിക്കൻപോക്സും , ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യ രോഗങ്ങളും വർദ്ധിച്ചു. രാവിലെ തണുപ്പും പിന്നാലെയുള്ള ചൂടും ചേർന്ന കാലാവസ്ഥാ മാറ്റമാണ് പനി ബാധിതർ ഏറാൻ കാരണം. ഈ മാസം ഇതുവരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്.

കഴിഞ്ഞ ദിവസം മാത്രം 419 പേർ ചികിത്സ തേടി. രണ്ടു മൂന്നു ദിവസം കൊണ്ട് പനി വിട്ടാലും ചുമയും ശാരീരിക ക്ഷീണവും അലട്ടുകയാണ്. ചിലർക്ക് ആസ്‌തമയ്ക്ക് സമാനമായ കടുത്ത ശ്വാസം മുട്ടലും ചുമയുമുണ്ട്. ഇത് ശ്വാസനാളികളിലെ നീർക്കെട്ടിനിടയാക്കും. ഈ മാസം 168 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *