Your Image Description Your Image Description

ദോഹ: നിയമങ്ങൾ ലംഘിച്ച് ഖത്തർ തീരത്ത് മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിലായി. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന നിരോധിത വലകളും പിടിച്ചെടുത്തു.

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നുമായി കർശന സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ നിലനിൽക്കെയാണ് ഖത്തറിൽ അനധികൃത മൽസ്യ ബന്ധനം നടന്നത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തിന് ദോഷം വരുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മ​ത്സ്യ​ബ​ന്ധ​നം നടത്തിയിരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കണ്ടത്. തുടർന്നായിരുന്നു മത്സ്യത്തൊഴിലാളികളെയും ബോട്ടും പിടിച്ചെടുത്തത്. മത്സ്യത്തൊഴിലാളികളെ പി​ടി​കൂ​ടു​ന്ന​തി​ന്റെ ദൃശ്യങ്ങൾ ​മന്ത്രാ​ല​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *