Your Image Description Your Image Description

അബുദാബി: സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സിൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു.

പകർച്ചവ്യാധികൾ തടയുന്നതിന്റെയും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള തന്ത്രത്തിന്റെ ഭാഗമാണിത്.

രോഗബാധിതർക്ക് നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. സെർവിക്കൽ കാൻസർ സ്ത്രീകളിൽ മാത്രമാണ് ഉണ്ടാകുന്നതെങ്കിലും ഇതിനു കാരണമാകുന്ന എച്ച്പിവി വൈറസ് ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. അതിനാൽ ആൺകുട്ടികളെകൂടി പരിശോധനയിൽ ഉൾപ്പെടുത്തുന്നുണ്ട്. 2018ൽ സ്ത്രീകൾക്കുള്ള ദേശീയ രോഗപ്രതിരോധ പരിപാടിയിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തിയ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ആദ്യത്തെ രാജ്യമായിരുന്നു യുഎഇ.

Leave a Reply

Your email address will not be published. Required fields are marked *