ഐക്യൂ Z10 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.ഐക്യൂ Z10 5ജിയുടെ 128GB സ്റ്റോറേജ് അടിസ്ഥാന മോഡൽ 21,999 രൂപ പ്രാരംഭ വിലയിലാകും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് സ്മാർട്ട്പ്രിക്സ് ലീക്ക് റിപ്പോർട്ട് പറയുന്നു. ഈ വിലയിൽ ഐക്യൂ ഫോണുകൾ ഇറങ്ങുന്നത് ആദ്യമായല്ല, എന്നാൽ ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ ഈ വിലയിൽ ഇറങ്ങുന്നു എന്നതാണ് ഞെട്ടിക്കുന്നത്.
ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വക അവിടംകൊണ്ട് തീരുന്നില്ല, 21,999 രൂപ പ്രാരംഭ വിലയിൽ എത്തുന്ന ഈ ഫോണിന് തുടക്കത്തിൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായേക്കാമെന്നും അതിനാൽ ഇതിന്റെ പ്രാരംഭ മോഡൽ 19999 രൂപ വിലയിൽ വാങ്ങാനായേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ബാറ്ററി ശേഷിയുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഈ ഫോൺ സെഗ്മെന്റിലെ പുലിയായിരിക്കും എന്ന് ഇതുവരെ വന്ന ഫീച്ചറുകൾ വച്ച് നോക്കിയാൽ വിലയിരുത്താനാകും. 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ സഹിതമാണ് ഐക്യൂ Z10 5ജിയിലെ 7300mAh ബാറ്ററി എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.