പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ മകള്‍ അനാമിക(11)യെയാണ് തൂങ്ങി മരിച്ചത്.
ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.