Your Image Description Your Image Description

മ​ധു​ര: ആ​ശ​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച പോ​സി​റ്റീ​വ് ആ​കു​മെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തുത്. ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളെ​യും ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഈ പശ്ചാത്തലത്തിലാണ് എം.​വി.​ഗോ​വി​ന്ദ​ന്റെ പ്രതികരണം.

ആ​ശ​മാ​രാ​ണ് പോ​സി​റ്റീ​വ് സ​മീ​പ​നം എ​ടു​ക്കേ​ണ്ട​ത്.സ​മ​രം തീ​രു​മോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ​മ​ര​ക്കാ​ര്‍ വി​ചാ​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ എ​പ്പോ​ഴും പോ​സി​റ്റീ​വാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *