Your Image Description Your Image Description

നാ​യ്പി​ഡാ​വ്: മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 3085 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ദുരന്തത്തിൽ 4715 പേ​ര്‍ പരിക്കേൽക്കുകയും 341 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.17 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മേ​ഖ​ല​യി​ലു​ണ്ട്. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ, മ്യാ​ൻ​മ​റി​ലെ സൈ​നി​ക ഭ​ര​ണ​കൂ​ടം ബു​ധ​നാ​ഴ്ച താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം എ​ളു​പ്പാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​പ്രി​ൽ 22 വ​രെ​യാ​ണ് വെ​ടി​നി​ര്‍​ത്ത​ൽ.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ്യാ​ൻ​മ​റി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മ​ണ്ടാ​ലെ​യ്ക്ക് സ​മീ​പം റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *