Your Image Description Your Image Description

ന്തരിച്ച പ്രമുഖ നടന്‍ ശിവാജി ഗണേശന്റെ ചെന്നൈ ടി നഗറിലെ വസതിയായ ‘അണ്ണൈ ഇല്ല’ ത്തിന്റെ ഒരുഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭു മദ്രാസ് ഹൈക്കോടതിയെ സമീപിച്ച്. സഹോദരങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രഭുവിന്റെ ഹര്‍ജി. ഏപ്രില്‍ മൂന്നിന് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസിന്റെ ബെഞ്ചിന് മുന്‍പാകെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

അതേസമയം ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട് പെണ്‍മക്കളായ ശാന്തിയും തേന്‍മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പ്രഭുവും സഹോദരന്‍ രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തു എന്നായിരുന്നു പരാതി. തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്‍മക്കളുടെ പേരിലാക്കിയെന്നും ആരോപിച്ചു. പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും പരാതി ഉയര്‍ത്തിയിരുന്നു. അമ്മയുടെ സ്വത്തിന്റെ പത്ത് കോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പ്രഭു

Leave a Reply

Your email address will not be published. Required fields are marked *