Your Image Description Your Image Description

ദുബായ്: എമിറേറ്റിലേക്ക് 147 കിലോഗ്രാമോളം ലഹരിമരുന്ന് ഷിപ്മെന്‍റിലൊളിപ്പിച്ച് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. തുറമുഖത്തെത്തിയ എത്തിയ ഷിപ്പ്മെന്‍റിൽ നിന്നാണ് 147.4 കിലോഗ്രാം ലഹരിമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തത്. ദുബായ് കസ്റ്റംസിന്‍റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്‌മെന്‍റിലെ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. കാർഗോയിൽ ഒളിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ സമഗ്രമായ പരിശോധനയിൽ കണ്ടെത്തി. നായ്ക്കളുടെ സഹായത്തോടെയാണ് ലഹരിമരുന്നിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സുരക്ഷാ പ്രോട്ടോക്കോളുകളും ചട്ടങ്ങളും അനുസരിച്ചാണ് നിയമ നടപടികൾ ആരംഭിച്ചത്.

ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലൈം പ്രശംസിച്ചു. ‘ഈ കള്ളക്കടത്ത് ശ്രമം വിജയകരമായി പരാജയപ്പെടുത്തിയത് ദേശീയ സുരക്ഷയ്ക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണ്. നൂതന സാങ്കേതികവിദ്യകൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള മുൻകൈയെടുക്കുന്ന കസ്റ്റംസിന് ആശംസകൾ. ക്രിമിനൽ ശൃംഖലകളെ നേരിടുന്നതിൽ ദുബായ് സ്ഥിരത പുലർത്തുന്നു. ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും സംരക്ഷണവും നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും നൂതനമായ കസ്റ്റംസ് അതോറിറ്റികളിൽ ഒന്നായി തുടരുന്നതിന് ഞങ്ങൾ നവീകരണത്തിൽ നിക്ഷേപം നടത്തുകയും, ഞങ്ങളുടെ തന്ത്രങ്ങൾ പരിഷ്കരിക്കുകയും, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *