ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു.6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ 256ജിബി വേരിയന്റ് മാത്രമാണ് ലഭ്യമാകുക എന്ന് സൂചനയുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 9എയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS), സോണി IMX712 സെൻസറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 9എയുടെ ഫ്രണ്ടിൽ സോണി IMX712 സെൻസറുള്ള 13MP ക്യാമറയും നൽകിയിട്ടുണ്ട്. ഇത് 96.5° അൾട്രാ-വൈഡ് ലെൻസ്, f/2.2 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ തുടങ്ങിയ സവിശേഷതകളും മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ആസ്ട്രോഫോട്ടോഗ്രഫി, നൈറ്റ് സൈറ്റ് ഉള്ള പുതിയ പനോരമ എന്നിവയും 9എയിലുണ്ട്.