Your Image Description Your Image Description

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് 6 ദിവസം ഇൗദുൽ ഫിത്‌ർ അവധി. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് അവധി. ഷിഫ്‌റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒഴികെ പൊതുമേഖലയിൽ ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ഇൗ മാസം 30ന് പെരുന്നാൾ വന്നാൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഇൗ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇൗ മാസം 31നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം ജീവനക്കാർക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *