തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിലെ ഡിപിആറിനാണ് അംഗീകാരം നൽകിയത്. 1482.92 കോടി രൂപയുടെ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റിൽ തന്നെ സർക്കാർ വ്യക്തമാക്കിയതാണ്.
Check latest article from this author !

80,000 കോടി രൂപയുടെ സ്വർണ്ണ ശേഖരം; കോളടിച്ച് പാകിസ്ഥാൻ
March 21, 2025

990 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം
March 21, 2025

Recent Posts
- 80,000 കോടി രൂപയുടെ സ്വർണ്ണ ശേഖരം; കോളടിച്ച് പാകിസ്ഥാൻ
- ഈ മൊബൈൽ നമ്പറുകളിൽ യുപിഐ പ്രവർത്തിക്കില്ല: ഏപ്രിൽ ഒന്നു മുതൽ മാറ്റം
- 990 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം
- പുതിയ നിറത്തിലും ഭാവത്തിലും ഒപ്പോ ഇന്ത്യ റെനോ13 സീരീസ് എത്തി
- താജ്മഹലിന്റെ ഇരട്ടി വലിപ്പം: ഭീമൻ ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക് ; ആശങ്ക!