Your Image Description Your Image Description

ഒപ്പോ ഇന്ത്യ റെനോ13 സീരീസ് പുതിയ നിറത്തിൽ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച, കമ്പനി ഒപ്പോ റെനോ13 5ജി സ്കൈബ്ലൂ നിറത്തിലും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്‍റിലും പുറത്തിറക്കിയിരുന്നു. ഈ വേരിയന്‍റിന്‍റെ വിൽപ്പന ഇന്നലെ മുതൽ ആരംഭിച്ചു.

ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ കളർ ഓപ്ഷനുകളിലും 256 ജിബി വരെ സ്റ്റോറേജുള്ള 8 ജിബി റാമിലും ഒപ്പോ റെനോ13 പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഈ പരമ്പരയിലേക്ക് ഒരു പുതിയ നിറവും സ്റ്റോറേജ് ശേഷിയുമുള്ള വേരിയന്‍റ് ചേർത്തിരിക്കുന്നു. റെനോ13ന് 6.59 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ട്.

ഫോണിന്‍റെ മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫ്രെയിം എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. റെനോ13 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി66, ഐപി68, ഐപി69 റേറ്റിംഗോടെയാണ് ഈ ഫോൺ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *