Your Image Description Your Image Description

എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെയാണ് തുടങ്ങിയത്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഓസ്‍ട്രേലിയയിലും മോഹൻലാല്‍ നായകനായ എമ്പുരാൻ ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. മലയാളത്തിന്റെ ആദ്യത്തെ 1000K ഓസ്‍ട്രേലിയൻ ഡോളര്‍ ചിത്രമായിരുന്നു പ്രീ സെയിലില്‍ എമ്പുരാൻ.

എമ്പുരാൻ ഓസ്‍ട്രേലിയയില്‍ നിന്ന് 1.72 കോടി രൂപയാണ് പ്രീ സെയിലില്‍ ഇതുവരെ നേടിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം നിർമിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസും ചേർന്നാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *