Your Image Description Your Image Description

സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ട്രക്കുകൾ കണ്ടുകെട്ടിയത്. സാധുവായ ലൈസൻസ് ഇല്ലാതെയാണ് ഈ ട്രക്കുകൾ രാജ്യത്തെ ന​ഗരങ്ങൾക്കുള്ളിൽ ചരക്ക് ​ഗതാ​ഗതം നടത്തിയതെന്ന് അധികൃതർ കണ്ടെത്തി.

ഓരോ ട്രക്കുകൾക്കും 10000 റിയാൽ വീതം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *