Your Image Description Your Image Description

ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പൊലീസും എക്സൈസും.കോളേജ്, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും ഹോസ്റ്റലുകളിലും പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും മുൻ‌കൂർ അനുമതി വേണ്ടെന്നും മയക്കുമരുന്ന് കണ്ടെത്താൻ എവിടെയും പരിശോധന നടത്താമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

സംസ്ഥാന തലത്തിൽ ശനിയാഴ്ച നടത്തിയ സംയുക്ത യോഗത്തിലാണ് മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന തല യോഗത്തിന് പിന്നാലെ ജില്ലകളിലും സംയുക്ത യോഗങ്ങൾ ചേരുകയാണ്. കാസർകോട് ജില്ലയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. സംശയമുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്താനും ലഹരി വിതരണക്കാരുടെയും വില്പനക്കാരുടെയും ഏജന്റുമാരുടെയും വിവരങ്ങൾ പരസ്പരം കൈമാറാനും പൊലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *