Your Image Description Your Image Description

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെ‌ട്ടാണ് യോ​ഗം ചേരുക.

പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇനി പരാതികൾ ഉണ്ടാകാതിരിക്കാനാണ് അടിയന്തരമായി യോ​ഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കാനായി നീക്കം തുടങ്ങിയത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *