Your Image Description Your Image Description

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ജാഗ്വാർ ലാൻഡ് റോവർ. ആഗോള കമ്പനിയായ ടെസ്‌ലയും ചൈനീസ് കമ്പനിയായ ബിവൈഡിയും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പിൻമാറ്റമെന്നത് ശ്രദ്ധേയമാണ്.

പ്രാദേശികമായി മികച്ച ഗുണനിലവാരത്തിലും അനുയോജ്യമായ വിലയിലും ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് കാറുകൾക്ക് ആവശ്യം കുറയുന്നതും പദ്ധതിയിൽനിന്ന് പിൻമാറാൻ ജാഗ്വാർ ലാൻഡ് റോവറിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലൊരുക്കുന്ന ഫാക്ടറിയിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ വൈദ്യുത വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ പദ്ധതിയുള്ളതായി കഴിഞ്ഞവർഷമാണ് പ്രഖ്യാപനം വന്നത്.

8,708 കോടി രൂപ ചെലവിലാണ് തമിഴ്നാട്ടിൽ ഫാക്ടറി ഒരുക്കുന്നത്. ചൈനീസ് കമ്പനികളുമായുള്ള കടുത്ത മത്സരത്തിൽ ആഗോളതലത്തിൽ കാർ കമ്പനികൾ ഇലക്ട്രിക് വാഹന ഉത്പാദനവുമായി ബന്ധപ്പെട്ട നയം പുനരവലോകനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങൾക്കാണ് ഇപ്പോൾ വിപണിയിൽ പ്രിയം കൂടുതൽ. മലിനീകരണം കുറയ്ക്കാനുള്ള നിർദേശത്തിൽ സർക്കാർ ഇളവുകൾ വരുത്തിയതും നയം മാറ്റത്തിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *