Your Image Description Your Image Description

കടകളിലും വാണിജ്യസ്ഥാപനങ്ങളുടെയും സുരക്ഷാ ചുമതലയുള്ളവരും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി നോക്കുന്നവരുമായ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ  സാമഗ്രികള്‍ തൊഴിലുടമകള്‍ നിര്‍ബന്ധമായും ഒരുക്കണമെന്ന്   ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) അറിയിച്ചു. ഇരിപ്പിടം, കുട, തൊപ്പി, ഡേ/നൈറ്റ് റിഫ്‌ലക്റ്റീവ് കോട്ടുകള്‍, സുരക്ഷാ കണ്ണട, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കേണ്ടത്. നിര്‍ദ്ദേശം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *