Your Image Description Your Image Description

വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന  പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. ഇതുപ്രകാരം ബന്ധപ്പെട്ട പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളില്‍ അറിയിക്കാം. അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in,  dyspnri.pol@kerala.gov.in  എന്നീ ഇ-മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയിലും അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *