Your Image Description Your Image Description

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. റോബിൻഹുഡ് എന്ന തെലുങ്ക് സിനിമയിൽ താൻ പ്രത്യക്ഷപ്പെടുമെന്ന വാർത്ത സമൂഹമാധ്യമത്തിലൂടെയാണ് വാർണർ പങ്കുവെച്ചത്. താരം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിലെ തന്റെ പോസ്റ്റർ പുറത്തുവിട്ടു. ‘ബൗണ്ടറിയിൽ നിന്ന് ബോക്സ് ഓഫീസിലേക്ക് സ്വാഗതം’ എന്നാണ് പോസ്റ്ററിലെ വാചകം. മാർച്ച് 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

‘ഇന്ത്യൻ സിനിമ, ഇതാ ഞാൻ എത്തുന്നു. റോബിൻഹുഡിന്റെ ഭാഗമായതിൽ ആവേശമുണ്ട്. ഷൂട്ടിങ് പൂർണമായും ആസ്വദിച്ചു’ എന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. തെലുങ്ക് താരം നിഥിന്‍ നായകനായി എത്തുന്ന ചിത്രമാണ് റോബിൻഹുഡ്. 2024 സെപ്റ്റംബറിലാണ് ചിത്രത്തിലെ ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അന്ന് താരത്തിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. നേരത്തെ വാർണർ ‘പുഷ്പ 2’വില്‍ അഭിനയിക്കുന്നു​ണ്ടെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ത്യൻ സിനിമകളോട് പ്രത്യേക സ്നേഹമുള്ള താരമാണ് വാർണർ. ഇന്ത്യൻ സിനിമ പാട്ടുകളിൽ താരം ചുവട് വെക്കുന്നത് എന്നും വൈറലാകാറുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ പാട്ടുകൾക്ക് താരം ഒറ്റക്കും കൂടുംബത്തോടൊപ്പവും നൃത്തം ചെയ്തത് വൈറലായിരുന്നു. വാർണറുടെ ഇത്തരത്തിലുള്ള റീക്രിയേറ്റഡ് വീഡിയോകൾക്ക് ആരാധകർ ഏറെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *