Your Image Description Your Image Description

നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കേരളത്തിൽ അത്ര വിപുലമായ രീതിയിൽ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഹോളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി ‘വസന്തോത്സവം’ ആയി ആഘോഷിക്കപ്പെടുന്നു. ഹിന്ദു പുരാണങ്ങളിൽ ‘ഹോളിക’യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്. പ്രഹ്ലാദൻ തന്റെ പിതാവായ ഹിരണ്യകശ്യപുവിന്റെ കൽപ്പനകൾ നിരസിക്കുകയും മഹാവിഷ്ണുവിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഹിരണ്യകശ്യപു അവനെ കൊല്ലാൻ അവളുടെ സഹോദരിയായ ഹോളികയുടെ സഹായം സ്വീകരിച്ചതായി പുരാണങ്ങൾ പറയുന്നു.

അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. ഇതിന്റെ ഓർമ്മയ്ക്കായി തിന്മയുടെ മേൽ നന്മ നേടിയ വിജയം എന്ന നിലയിൽ ഹോളി ആഘോഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *