Your Image Description Your Image Description

നിരക്ഷരത നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി.  നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കായി  ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. ഒരു പഞ്ചായത്തില്‍ നിന്നും മൂന്ന്  പേര്‍ വീതമുള്ള 30 അംഗ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പാണ് രൂപീകരിച്ചിട്ടുള്ളത്. 

പദ്ധതിയുടെ രൂപരേഖ, മുതിര്‍ന്നവരുടെ ബോധനശാസ്ത്രം, നവകേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സെഷനുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ആര്‍.റിയാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ലിജോ പി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി രതീഷ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ജോസഫ്,എസ്.ലേഖ,
ഡോ. പി.മുരുകദാസ്, എസ് മധുകുമാര്‍, പി.വി വിനോദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *