Your Image Description Your Image Description

മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണമേളയുടെ പ്രമോ വീഡിയോ പ്രകാശനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് വീഡിയോ നിർമ്മിച്ചത്. കളക്ടറുടെ ചേമ്പറിൽ നടന്ന  ചടങ്ങിൽ എച്ച് സലാം എംഎൽഎ,ജില്ല കളക്ടർ അലക്സ് വർഗീസ്,ജില്ല ഇൻഫോർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റൻറ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റൻ്റ് ഇൻഫോർമേഷൻ ഓഫീസർ പി എസ് സജി മോൻ തുടങ്ങിയവർ പങ്കെടുത്തു.രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  സംഘടിപ്പിക്കുന്നത്.

പ്രദർശന വിപണന മേളയിൽ ശീതികരിച്ച 200 സേവന, വാണിജ്യ സ്റ്റാളുകൾ, ദിവസവും കലാ പരിപാടികൾ,സംസ്ഥാന സർക്കാരിൻ്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ,  ഭക്ഷ്യമേള, സിനിമ  പ്രദർശനം, തീം സ്റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം ,  പി ആർ ഡി എൻ്റെ കേരളം ചിത്രീകരണം, കാർഷിക വിപണന പ്രദർശന മേള, സൗജന്യ  സർക്കാർ സേവനങ്ങൾ, കായിക വിനോദ പരിപാടികൾ എന്നിവ മേളയിൽ ഒരുങ്ങും. പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *