Your Image Description Your Image Description

ദീർഘകാലമായി പ്രവർത്തിക്കുന്ന ഇരട്ട വോയേജർ ബഹിരാകാശ പേടകത്തിലെ വൈദ്യുതി ലാഭിക്കുന്നതിനായി രണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കാനൊരുങ്ങി നാസ. കഴിഞ്ഞയാഴ്ച വോയേജർ 1-ൽ നാസ ഒരു അനുബന്ധ ഉപകരണം അടച്ചുപൂട്ടിയിരുന്നു. ഈ മാസം അവസാനം വോയേജർ 2 ബഹിരാകാശ പേടകത്തിലെ മറ്റൊരു ഉപകരണം ഓഫ് ചെയ്യാനുള്ള പദ്ധതികൾ നാസ പ്രഖ്യാപിച്ചിട്ടുണ്ട്. പേടകങ്ങളുടെ ആയുസ് വർധിക്കുന്നത് ലക്ഷ്യമിട്ട് ഊര്‍ജം ലാഭിക്കുന്നതിനായാണ് നാസയുടെ ഈ രണ്ട് നടപടികളും.

ചാർജ്ജിത കണികകളെയും കോസ്മിക് രശ്മികളെയും അളക്കുന്ന വോയേജർ 2-ലെ ഒരു ഉപകരണം ഈ മാസം അവസാനം പ്രവർത്തനം നിർത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ഇത്തരത്തിൽ രൂപകൽപ്പന ചെയ്ത ഒരു ഉപകരണം കഴിഞ്ഞ ആഴ്ച നാസ പ്രവർത്തനരഹിതമാക്കിയിരുന്നു. 1977-ൽ വിക്ഷേപിക്കപ്പെട്ട ഇരട്ട ബഹിരാകാശ പേടകമായ വോയേജർ നിലവിൽ സൗരയൂഥത്തിന് പുറത്തുകടന്ന് ബഹിരാകാശത്ത് നക്ഷത്രാന്തരീയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

വോയേജർ 1 വ്യാഴത്തിനും ശനിയുടെ നിരവധി ഉപഗ്രഹങ്ങൾക്കും ചുറ്റും ഒരു നേർത്ത വളയം കണ്ടെത്തിയിരുന്നു. യുറാനസും നെപ്റ്റ്യൂണും സന്ദർശിച്ച ഒരേയൊരു ബഹിരാകാശ പേടകമാണ് വോയേജർ 2. സൂര്യന്‍റെ സംരക്ഷണ പാളിയെയും അതിനപ്പുറത്തുള്ള ബഹിരാകാശ നിരയെയും പഠിക്കാൻ ഓരോ ബഹിരാകാശ പേടകത്തിലും ഇപ്പോഴും മൂന്ന് ഉപകരണങ്ങൾ വീതം ഉണ്ട്. വോയേജർ 1 ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലിലധികം അകലെയാണ്. അതേസമയം 13 ബില്യൺ മൈലിലധികം അകലെയാണ് വോയേജർ 2 നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *