Your Image Description Your Image Description

ലണ്ടൻ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ക്ലബ് ആർസനൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. രണ്ടാം സെമിയിൽ നാളെ സ്പാനിഷ് ക്ലബ് ബാർസലോണ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെയും നേരിടും. രണ്ട് മത്സരങ്ങളുടെയും കിക്കോഫ് ഇന്ന് രാത്രി 12.30ന് നടക്കും.

യുവേഫ ചാംപ്യൻസ് ലീഗ് മത്സരവേദിയിൽ ഇതിന് മുൻപ് മൂന്ന് വട്ടമാണ് പിഎസ്ജിയും ആർസനലും ഏറ്റുമുട്ടിയിട്ടുള്ളത്. അതൊന്നും നോക്കൗട്ട് റൗണ്ടിലായിരുന്നുമില്ല. ഒടുവിൽ ഈ സീസണിൽ ഇതിന് മുൻപ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2–0ന് ആർസനലിനായിരുന്നു വിജയം. കിലിയൻ എംബാപ്പെ മുതൽ ലയണൽ മെസ്സി വരെയുള്ള സൂപ്പർ താരങ്ങളൊന്നുമില്ലാതെ പുതുതലമുറയിലെ കളിക്കാരുമായാണ് ഇത്തവണ പിഎസ്ജി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *