Your Image Description Your Image Description

ഭാര്യയെയും മകനെയും വെടിവെച്ച്കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ യുഎസിൽ ജീവനൊടുക്കി. കർണാടക മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്‌ടൺ ന്യൂകാസിലിലെ വസതിയിൽ ഏപ്രിൽ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാർക്ക് മറ്റൊരു മകൻകൂടിയുണ്ട്. എന്നാൽ, സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഈ മകൻ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മാണ്ഡ്യ സ്വദേശിയായ ഹർഷവർധന കിക്കേരി മൈസൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ഹോലോവേൾഡ്’ എന്ന റോബോട്ടിക്സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹർഷവർധനയും ഭാര്യയും 2017-ൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേൾഡ്’ റോബോട്ടിക്സ് കമ്പനി സ്ഥാപിച്ചത്. എന്നാൽ, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ൽ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹർഷവർധനയും കുടുംബവും യുഎസിലേക്ക് മടങ്ങുകയായിരുന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *