Your Image Description Your Image Description
തിരുവനന്തപുരം: ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ.  ആഗോളതലത്തിൽ ആരോഗ്യ പരിപാലന രംഗത്തെ മികവിൻ്റെയും രോഗി സുരക്ഷയുടെയും മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണൽ (ജെ.സി.ഐ.) യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ നേടിയെന്ന സുപ്രധാന നേട്ടവും ആശുപത്രിക്ക് ഒന്നാം വർഷത്തിൽ സ്വന്തമാക്കാനായി. ഈ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി എസ്.പി. മെഡിഫോർട്ട് മാറി.
കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്ന വർണ്ണാഭമായ വാർഷികാഘോഷം നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും രോഗി പരിചരണവും നല്കാൻ എസ് പി മെഡിഫോർട്ടിന് കഴിഞ്ഞുവെന്നും. ആരോഗ്യമേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.
ആദ്യ വർഷത്തിൽ ഒരു ലക്ഷത്തിലധികം രോഗികൾക്ക് ചികിത്സ നല്കാൻ കഴിഞ്ഞു. അത്യാധുനിക 3D കാത്ത് ലാബും (കൃത്രിമ ബുദ്ധി അധിഷ്ഠിതമായ GE Allia സംവിധാനം) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി, ദക്ഷിണ കേരളത്തിൽ ആദ്യമായി ലേസർ ആൻജിയോപ്ലാസ്റ്റി അവതരിപ്പിക്കുകയും ഹൃദ്രോഗ ചികിത്സയിൽ നൂതനമായ മുന്നേറ്റം നടത്തുകയും ചെയ്തു, 2500-ൽ അധികം പ്രധാന ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി, 5G സാങ്കേതികവിദ്യയോടുകൂടിയ ആംബുലൻസ് സേവനം ദക്ഷിണ കേരളത്തിൽ ആദ്യമായി ആരംഭിച്ചു, 4K കിനേവോ ന്യൂറോ-മൈക്രോസ്കോപ്പ് പോലുള്ള അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങൾ ദക്ഷിണ കേരളത്തിൽ ആദ്യമായി ലഭ്യമാക്കി തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എസ്.പി. മെഡിഫോർട്ട് കൈവരിച്ചത്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച എസ്.പി. ഫോർട്ട് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകനും ജോയിൻ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എസ്.പി. സുബ്രഹ്മണ്യനും പറഞ്ഞു. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാക്കണം എന്ന ഉറച്ച വിശ്വാസത്തോടെയാണ് എസ്.പി. മെഡിഫോർട്ട് സ്ഥാപിതമായത്. സാമ്പത്തികപരമായ പരിമിതികൾ കാരണം ഒരു രോഗിക്കും ചികിത്സ നിഷേധിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുവെന്നും അവർ പറഞ്ഞു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി, എസ്.പി. മെഡിഫോർട്ടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആർക്കിടെക്റ്റുകൾ, ഏജൻസികൾ, വെണ്ടർമാർ, കരാറുകാർ, ബാങ്കർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.പി. മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ. ബാല, ഡോ. അതുല്യ എ. ഭാഗ്യ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *