Your Image Description Your Image Description

മികച്ച ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലിന് തുടക്കമാവുകയാണ്. ജനപ്രിയ സ്മാര്‍ട്ട് ഫോണുകളെല്ലാം ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെ വിലക്കിഴവില്‍ സ്വന്തമാക്കാം. ഐഫോണ്‍ 16 സീരീസ്, സാംസങ് ഗ്യാലക്‌സി എസ്24 സീരീസ്, നതിങ് ഫോണ്‍ ടുഎ പ്ലസ്, മോട്ടോ ജി85 തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകള്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ഏഴുമുതല്‍ 13 വരെയാണ് സെയില്‍ നടക്കുന്നത്.

ഇ കൊമേഴ്‌സ് മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് സെയ്‌ലിലൂടെ ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡയറക്ട് ഡിസ്‌കൗണ്ടുകള്‍, ബാങ്ക് ഓഫറുകള്‍, ബോണസ് തുടങ്ങിയ പ്രമോഷണല്‍ സ്ട്രാറ്റജികളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുവച്ചിരിക്കുന്നത്. ഐഫോണ്‍ 16, 59999 രൂപയ്ക്കാണ് സെയിലിൽ ലഭിക്കുന്നത്. ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ എന്നിവ യഥാക്രമം 69,999, 1,03,900 രൂപയ്ക്കും ലഭിക്കും.

പഴയ മോഡലുകളായ ഐഫോണ്‍ 13, ഐഫോണ്‍ 15 എന്നിവയ്ക്കും വന്‍ ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 40,999, 58,999 എന്നിങ്ങനെയാണ് വില. ഐഫോണിന് പുറമേ സാംസങ്ങും വലിയ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റാന്‍ഡാര്‍ഡ് ഗാലക്‌സി എസ്24 52,999 രൂപയ്ക്ക് ലഭിക്കും. അതേസമയം എസ്24 പ്ലസിന് 54,999 രൂപയാണ് വില. ഫോള്‍ഡബിള്‍ ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6 1,49,999 രൂപയ്ക്ക് ലഭിക്കും. ഐഫോണിനും സാംസങ്ങിനും പുറമേ, മറ്റ് ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *