Your Image Description Your Image Description

തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിങ് കോഴ്‌സ് പാസായവര്‍ അല്ലെങ്കില്‍ ബിഫാം (ആയുര്‍വേദം) യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്സ് ട്രെയിനിങ് കോഴ്‌സ് പാസായവര്‍ അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് (ആയുര്‍വേദം) യോഗ്യതയുള്ളവര്‍ക്ക് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം മെയ് മൂന്നിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371486.

Leave a Reply

Your email address will not be published. Required fields are marked *