Your Image Description Your Image Description

പ്ലാസ്റ്റിക് സ്റ്റൂളുകൾ ഇല്ലാത്ത വീടുകൾ കാണില്ല. പല നിറങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്. ദീർഘകാല ഉപയോഗം സാധ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എല്ലാ പ്ലാസ്റ്റിക് സ്റ്റൂളുകൾക്കും നടുവിൽ ദ്വാരം കണ്ടിട്ടില്ലേ? അത് ഒരു അലങ്കാരത്തിന് വേണ്ടി വെറുതെ വയ്ക്കുന്നതല്ല. അതിന് ഒരു പ്രത്യേക ഉദ്ദേശമുണ്ട്.

പ്ലാസ്റ്റിക് കസേരയിൽ ആളുകൾ ഇരിക്കുമ്പോൾ പൊട്ടുന്നത് തടയാനാണ് ഈ ദ്വാരം ഇട്ടിരിക്കുന്നത്. ദ്വാരങ്ങൾ ചതുരാക്യതിയിലോ ഒന്നിലധികം കോണുകളിലോ ആണെങ്കിൽ പ്രയോഗിക്കുന്ന ബലം ആ കോണുകളിൽ കേന്ദ്രീകരിക്കും. ഇത് വിള്ളലുകളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ ബലം തുല്യമായി വിതരണം ചെയ്യുന്നു. അങ്ങനെ സ്റ്റൂളിന് ശക്തി നിലനിർത്തുന്നു. സ്റ്റൂളുകൾ പലപ്പോഴും ഒന്നിന് മുകളിൽ ഒന്നായി അടുക്കി വയ്ക്കുന്നു. ഇത്തരത്തിൽ ദ്വാരങ്ങൾ ഇല്ലെങ്കിൽ ഇങ്ങനെ അടുക്കിവച്ച സ്റ്റൂളുകൾ വേർപ്പെടുത്തുക പ്രയാസമായിരിക്കും. ഈ ദ്വാരങ്ങൾ സ്റ്റൂളുകൾക്കിടയിൽ ഒരു വാക്വം ഉണ്ടാകുന്നത് തടയുന്നു. അതിനാൽ വേഗത്തിൽ അടുക്കിവച്ച സ്റ്റൂളൂകൾ വേർപ്പെടുത്താം.

ദ്വാരങ്ങളിൽ പിടിച്ച് സ്റ്റൂളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അനായാസം എടുത്തുകൊണ്ട് പോകാനും സാധിക്കും. ദ്വാരങ്ങളുടെ വലിപ്പം ശ്രദ്ധിച്ചില്ലെങ്കിൽ ഇവ ഉപയോഗശൂന്യമാകും. വലിയ ദ്വാരങ്ങളോ തീരെ ചെറിയ ദ്വാരങ്ങളോ സ്റ്റൂളിന്റെ ഘടനയെയും ഉപയോഗത്തെയും ബാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *