Your Image Description Your Image Description

രശ്മിക മന്ദാനയും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്‍റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമായാണ് സിക്കന്ദര്‍ എത്തുന്നത്. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ആദ്യ ഗാനമായ സോഹ്‌റ ജബീന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഗാനം ആരാധകർക്ക് തികഞ്ഞ ഈദ് ട്രീറ്റാക്കി മാറുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തിന്‍റെ അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തിലെ ജോഡികളായ സൽമാൻ ഖാനും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാന്‍സ് ഗാനത്തിന്‍റെ പ്രത്യേകതയാണ്. സ്‌ക്രീനിൽ അവരുടെ രസകരമായ കെമിസ്ട്രിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. സൽമാന്‍ രശ്മിക മന്ദന എന്നിവര്‍ക്കൊപ്പം സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ എത്തുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *