Your Image Description Your Image Description

മിക്ക പെൺകുട്ടികൾക്കും പാറ്റയെ പേടിയാണ്. പാറ്റയെ കാണുമ്പോഴേക്ക് ചിലർ ഭയങ്കരമായി അലറി വിളിച്ചുകൊണ്ട് ബഹളം ഉണ്ടാക്കാറുണ്ട്. ചിലരെങ്കിലും കരുതുന്നുണ്ടാകും ഒരു പാറ്റയെ കാണുന്നതിന് ഇത്രയും പേടിക്കേണ്ട ആവശ്യമുണ്ടോ എന്ന്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പുരുഷന്മാർ പാറ്റയെ കാണുമ്പോൾ നിലവിളിക്കാത്തതെന്താണെന്ന്. സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്.

വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം പറഞ്ഞുവച്ചിരിക്കുന്നത്. സ്ത്രീകളുടെ ഉള്ളിലും ആ ചിന്തയുണ്ട്. അതിനാൽ തന്നെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടിലും പരിസരത്തുമായി പാറ്റയെ കാണുമ്പോൾ സ്ത്രീകൾ ഭയചകിതരാകുന്നു.

പ്രകൃതിതന്നെ പുരുഷന്മാരെ ധൈര്യശാലികളും സ്ത്രീകളെ ലോലഹൃദയരായുമായാണ് സൃഷ്ടിച്ചത്. പുരുഷനേക്കാൾ ശാരീരികമായി ബലഹീനരാണ് സ്ത്രീകൾ, ഇതും സ്ത്രീകളുടെ പാറ്റ പേടിക്ക് ഒരു കാരണമാകാം. പാറ്റയുടെ രൂപഘടനയും അതിവേഗം ആക്രമിക്കുന്ന രീതിയുമായിരിക്കാം സ്ത്രീകളുടെ ഭയത്തിന് മറ്റൊരു കാരണം. പൊതുവെ സ്ത്രീകൾ ജീവികളെ കൊല്ലാൻ ഇഷ്ടപ്പെടാത്തവരാണ്. പലപ്പോഴും പാറ്റയെ കൊല്ലാതെ അവയുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് പാറ്റയെ കാണുമ്പോൾ അലറിവിളിക്കുന്ന സ്ത്രീകളെ ഇനി കളിയാക്കുന്നതിന് മുൻപ് ഇത് കൂടി മനസ്സിൽ വച്ചോളൂ.

Leave a Reply

Your email address will not be published. Required fields are marked *