Your Image Description Your Image Description

എഐ കാമുകി യുവാവിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തത് 28,000 ഡോളർ. ചൈനയിലാണ് സംഭവം. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പ്രകാരം, “മിസ്. ജിയാവോ” എന്ന യുവതിയുടെ വ്യാജ ഐഡന്റിറ്റിയിൽ യുവതിയുടെ റിയലിസ്റ്റിക് വീഡിയോയും നിശ്ചല ചിത്രങ്ങളും സൃഷ്ടിക്കാൻ തട്ടിപ്പുകാർ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയായിരുന്നു.

ഓൺലൈനിലൂടെ പ്രണയത്തിലായ തന്റെ “കാമുകി”ക്ക് ഒരു ബിസിനസ്സ് തുടങ്ങാനും ബന്ധുവിന്റെ മെഡിക്കൽ ബില്ലുകൾക്കുമായി ഫണ്ട് ആവശ്യമാണെന്നും പറഞ്ഞ് തട്ടിപ്പുകാർ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് യുവാവിനെ പറ്റിക്കുകയായിരുന്നു. അതേസമയം യുവാവ് തന്റെ ഓൺലൈൻ കാമുകിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 200,000 യുവാൻ (ഏകദേശം $28,000) ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും ചെയ്തു.

തട്ടിപ്പുകാർ വ്യാജ ഐഡിയും മെഡിക്കൽ റിപ്പോർട്ടുകകൾ വരെ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയതായി സിസിടിവി റിപ്പോർട്ട് ചെയ്തു.”എഐ വഴി സൃഷ്ടിച്ചതോ ഒന്നിലധികം ചിത്രങ്ങൾ സംയോജിപ്പിച്ചതോ ആയ വീഡിയോകളും ഫോട്ടോകളും അയച്ചുകൊണ്ട് ഒരു സ്കാമർ ടീമാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന്” പോലീസ് അന്വേഷണത്തെ ഉദ്ധരിച്ച് സിസിടിവി പറഞ്ഞു. “ഈ പ്രക്രിയയിലുടനീളം, യുവാവ് ഒരിക്കലും മിസ്. ജിയാവോ എന്ന കാമുകിയെ നേരിട്ട് കണ്ടിട്ടില്ല,”

അതേസമയം യാഥാർഥ്യമെന്ന് തോന്നുന്ന ടെക്സ്റ്റ്, ഇമേജുകൾ, ലൈവ് വീഡിയോ എന്നിവ പോലും സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങളുടെ ആവിർഭാവം ലോകമെമ്പാടും കൂടുതൽ സങ്കീർണ്ണമായ തട്ടിപ്പുകൾക്ക് കാരണമാവുന്നു എന്നാണ് റിപ്പോർട്ടുകൾ.

പ്രണയം വാഗ്ദാനം ചെയ്ത് പണം തേടുന്ന ഓൺലൈൻ പരിചയക്കാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഈ മാസം ആദ്യം അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻ മെറ്റ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *