Your Image Description Your Image Description

വസ്തുതാ വിരുദ്ധമായ വാർത്തകൾ കൊടുക്കുന്നത് അങ്ങേയറ്റം മലീമസമായ പ്രവർത്തിയാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് രംഗത്ത് വന്നത് 24 ചാനലിലെ അമരക്കാരൻ ആയ ശ്രീകണ്ഠൻ നായർ ആയിരുന്നു. അന്ന് അദ്ദേഹം കൊട്ടാരക്കര വച്ചു നടന്ന സിപിഎം സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യധാരാമാധ്യമങ്ങളെല്ലാം കോർപ്പറേറ്റുകളുടെ പിടിയിൽ ആണെന്നും വ്യക്തിപരമായി അദ്ദേഹത്തിന്റെ കുടുംബത്തെ അവഹേളിച്ച വ്യക്തികൾക്കെതിരെ സ്വീകരിച്ച നിയമനടപടിയെ പറ്റിയും ഒക്കെ സംസാരിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ഇതേ കാര്യം ആവർത്തിച്ചു പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് പി പി ദിവ്യയാണ്. ADM നവീൻബാബു ആത്മഹത്യാകേസിൽ പ്രേരണ കുറ്റം ചുമത്തി അന്ന് അറസ്റ്റ് ചെയ്യപ്പെട്ട അതേ ദിവ്യ തന്നെ. വായിൽ തോന്നിയത് വിളിച്ചു പറയാനുള്ള മാധ്യമം അല്ല മാധ്യമപ്രവർത്തനം എന്ന് പറഞ്ഞാണ് പി.പി ദിവ്യ തുടങ്ങുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ച് തനിക്കും മറ്റുള്ളവർക്കും പല ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ചില മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ നിയമനടപടിയുമായി താൻ മുന്നോട്ടു പോവുകയാണ് എന്നും അതിന്റെ തുടക്കം എന്നോണം റിപ്പോർട്ടർ ടി വി യിലെ സുജയാ പാർവതിക്കെതിരെ കേസ് ഫയൽ ചെയ്യുകയാണ് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പിപി ദിവ്യ പറയുന്നത്. നൂറുകണക്കിന് ഓൺലൈൻ മാധ്യമങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ അവർ കോടികൾ സമ്പാദിക്കുന്നത് രാഷ്ട്രീയക്കാർ ചലച്ചിത്ര മേഖലയിൽ ഉള്ളവർ തുടങ്ങിയ പ്രമുഖരെ പറ്റിയുള്ള മോശം വാർത്തകൾ കൊടുത്തു കൊണ്ടാണ് എന്നാണ് പി പി ദിവ്യ ആരോപിക്കുന്നത്. മാധ്യമങ്ങളെ വിലക്കുന്നതിനോ നിനക്ക് നിർത്തുന്നതിനോ ധാരാളം പരിമിതികൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നതിനോടൊപ്പം ചിലരെയെങ്കിലും പൂട്ടണ്ടതിന്റെ ആവശ്യകതെയും അവർ പറയുന്നുണ്ട് . സുജയ പാർവതിയുടെ പേരിൽ കേസ് ഫയൽ ചെയ്ത് വക്കിൽ നോട്ടീസ് അയച്ചു എന്നും എന്നാൽ അതിന് സുജയ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ തുടർ നിയമം നടപടികളുമായി മുന്നോട്ടു പോവുകയാണ് എന്നുമാണ് ദിവ്യ ആരോപിക്കുന്നത്. സുജയ പാർവതിക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണ് ദിവ്യയുടെ തീരുമാനം. മൈക്കിനു മുന്നിൽ വന്നിരുന്നുകൊണ്ട് താങ്കളുടെ ബോധ്യമനുസരിച്ച് ധനങ്ങളുടെ ഭാവനക്കനുസരിച്ച് സമൂഹത്തിലെ ഉന്നതർക്കെതിരെ ഇത്തരം കഥകൾ മേയുന്ന മാധ്യമങ്ങളെ മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് അവർ പറയുന്നത്. സത്യവിരുദ്ധമായ കാര്യങ്ങൾ അവനവലർക്ക് നേർക്ക് വരുമ്പോൾ എങ്കിലും നിയമനടപടിയുമായി സഹകരിച്ച മുന്നോട്ടുപോകാൻ തയ്യാറായ ഓരോരുത്തരും രംഗത്തേക്ക് വരണമെന്നാണ് ദിവ്യ ആഹ്വാനം ചെയ്യുന്നത്. ദിവ്യയും അവരുടെ കുടുംബത്തെയും വ്യക്തിപരമായും സമൂഹത്തിനകത്ത് അപമാനിക്കുന്ന തരത്തിലും സുജയ തന്റെ ചാനലിലൂടെ വാർത്ത പുറത്തുവിട്ടു എന്നാണ് പരാതി. പൊതുജീവിതത്തിന്റെയോ പൊതുപ്രവർത്തനത്തിന്റെയോ യാതൊരു അനുഭവവുമില്ല മാധ്യമപ്രവർത്തകർ ക്യാമറയ്ക്ക് മുന്നിൽ വന്നു നിന്ന് രാഷ്ട്രീയക്കാരെ അവഹേളിക്കുകയാണ് എന്നാണ് ദിവ്യയുടെ പക്ഷം. കെട്ടിച്ചമച്ചതല്ലാത്ത സത്യസന്ധമായ വാർത്തകൾ ദിവ്യ സ്വാഗതം ചെയ്യുന്നുമുണ്ട്. എല്ലാം നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് കുറ്റവാളിയെയും അതിന്റെ ശിക്ഷയും അതിന്റെ കുറ്റങ്ങളും കുറവുകളും എല്ലാം മുഖ്യധാര മാധ്യമങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുറ്റം ചെയ്യാത്ത പലരും കോടതിയിൽ ശിക്ഷിക്കപ്പെടുന്നില്ല എങ്കിലും പൊതുസമൂഹത്തിൽ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നതിന്റെ പ്രയാസമാണ് ദിവ്യ പറയുന്നത്.നവീൻ ബാബു കേസിൽ ദിവ്യ കുറ്റക്കാരിയോ അല്ലയോ എന്നുള്ളതല്ല ഇവിടെ പ്രസക്തം. മാധ്യമങ്ങൾ മാധ്യമ ധർമ്മം മറന്ന് പ്രവർത്തിക്കുന്നു എന്നുള്ളതാണ്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുമ്പോഴും പലരും കുറ്റം ആരോപിക്കപ്പെടുന്ന ആ നിമിഷം മുതൽ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നത് പലപ്പോഴും മാധ്യമങ്ങളുടെ ഈ അമിത വ്യഗ്രത കാരണമാണ്. കുറ്റം ചെയ്തിട്ടില്ല എന്ന പേരിൽ പുറത്ത് വന്നാൽ പോലും മാധ്യമങ്ങൾ കുറ്റവാളിയായി മുദ്ര ചെയ്യപ്പെട്ട ഒരാളുടെ ഭാവിജീവിതം വളരെ ക്ലേശകരമാണ്. ഇത്തരം കാര്യങ്ങൾ കൊണ്ട് തന്നെ ആത്മഹത്യ ചെയ്ത ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. സത്യം സത്യസന്ധമായി പുറത്തുകൊണ്ടുവരിക എന്നുള്ളത് തന്നെയാണ് മാധ്യമ ധർമ്മം അല്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് ഇല്ലാ കഥകൾ പറഞ്ഞ് ഉണ്ടാകുമ്പോൾ ഇല്ലാതാകുന്നത് പല മനുഷ്യരുടെയും ഒരായുസ്സിന്റെ സമാധാനം കൂടിയാണ്. കോർപ്പറേറ്റുകളുടെ കെണിയിൽ പെട്ടുപോയ മാധ്യമങ്ങൾക്ക് പലപ്പോഴും ഉണ്ടനക്കാൻ മാത്രമേ കഴിയുന്നുള്ളൂ ഉറ ഉച്ചത്തിൽ കേൾക്കുന്ന ശബ്ദം കോർപ്പറേറ്റുകളുടെ തന്നെയാണ്. എന്നിരുന്നാലും ഒരു പരിധിവരെ എങ്കിലും ഒരാളുടെ ജീവനും സ്വത്തിനും സമാധാനത്തിനും കഷ്ടം വരുത്തുന്ന അത്രയും ഭീരമായ വാർത്തകളെ വളച്ചൊടിക്കാതെ എങ്കിലും ഇരിക്കാം. ദിവ്യ കേസുമായി മുന്നോട്ടു പോകട്ടെ, സുജയ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും മാധ്യമങ്ങൾക്ക് കുറച്ചൊക്കെ വെല്ലും ബ്രേക്കും ഉണ്ടാകുന്നത് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *