Your Image Description Your Image Description

കടലിലെ ധാതുക്കൾ പോലും മറിച്ചു വിൽക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മോഡി സർക്കാർ .പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടി കൂടിയാണ് ഇതെന്ന പ്രതിക്ഷേധം ചർച്ച വിഷയമാകുകയാണ് .അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വവും സ്വീകരിക്കാൻ തയ്യാറാകുന്നത് .ആഴക്കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ഉയർത്തുന്നത്‌ കടുത്ത പ്രതിരോധം തന്നെയാണ് . ഒരുമിച്ച്‌ നിൽക്കേണ്ട വിഷയത്തിൽ പുകമറ സൃഷ്‌ടിച്ച്‌ രാഷ്‌ട്രീയലാഭം മാത്രമാണ്‌ കോൺഗ്രസ്‌ ലക്ഷ്യം. ദി ഓഫ്‌ഷോർ ഏരിയാസ്‌ മിനറൽ ചട്ടത്തിന്റെ ഭേദഗതിയിൽ സംസ്ഥാന സർക്കാർ കടുത്ത വിയോജിപ്പ്‌ അറിയിച്ചിരുന്നു. 2023 മാർച്ച്‌ 11നാണ്‌ മത്സ്യ –തുറമുഖ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ഖനന മന്ത്രാലയം ഡയറക്‌ടർക്ക്‌ ഇത്‌ സംബന്ധിച്ച്‌ കത്ത്‌ നൽകിയത്‌..കടലിൽ ധാതുഖനനം അനുവദിച്ചാൽ രാജ്യത്തെ സമുദ്ര മത്സ്യബന്ധനം പൂർണ്ണമായും തകരുമെന്ന്‌ കത്തിൽ വ്യക്‌തമാക്കി. ഭരണഘടന പ്രകാരം മത്സ്യബന്ധനം സംസ്ഥാന വിഷയമാണ്. തീരത്ത്‌ നിന്ന്‌ 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള മത്സ്യബന്ധനം മാത്രമാണ്‌ യൂണിയൻ ലിസ്റ്റിലുള്ളത്‌. അതുകൊണ്ട്‌ കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു സംബന്ധിച്ച നടപടികൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.എന്നാൽ ഇപ്പോൾ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്ന പ്രദേശത്തുതന്നെ മണൽഖനനം നടത്താനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊതുമേഖലയിലെ കരിമണൽ വ്യവസായം അതോടെ നശിക്കുമെന്നും പറഞ്ഞു രംഗത്തു വന്നിരിക്കുന്നത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺആണ് . ആഴക്കടൽ മണൽ ഖനന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകവേ, പദ്ധതിയിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി നടത്തുന്ന തീരദേശ ജാഥ ഇന്നു വൈകിട്ട് വിഴിഞ്ഞത്തുനിന്ന് ആരംഭിക്കും. കടൽ ഖനനത്തിന് ആദ്യം കൊല്ലത്തെ തിരഞ്ഞെടുത്ത
തീരുമാനത്തില്‍ ഏറെ ദുരൂഹതയുണ്ട്. പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ ദിവസവും മത്സ്യബന്ധനത്തിനു പോകുന്ന പ്രദേശത്തുതന്നെ ഖനനം നടത്താൻ ശ്രമിക്കുന്നു. ഇതിന്റെ ലക്ഷ്യം കരിമണലാണെന്നതു വ്യക്തമാണ്. കാരണം ഈ മേഖലയിൽ മാത്രമാണ് അതുള്ളത്. മണൽ ഖനനം നടക്കുന്നതോടെ പൊതുമേഖലയിലെ കരിമണൽ വ്യവസായം നശിക്കും, മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടിലാവും.ഈ പദ്ധതിക്കെതിരെയാണ് ഇപ്പോൾ സിഐടിയു അടക്കം സമരം ചെയ്യുന്നത്.പാവപ്പെട്ട ജനങ്ങളുടെ വരുമാന മാർഗം ഒപ്പിച്ചുകൊണ്ട് കടലിന്റെ ധാതുക്കൾ പോലും കവർന്നെടുക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ വരും ദിവസത്തിൽ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സർക്കാരും ഒപ്പം ഉണ്ടാകാനാണ് സാധ്യത. കൊല്ലത്തെ തിരഞ്ഞെടുത്തത് കരിമണനം ചെയ്യാനാണ് എന്നും അതുവഴി കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ മോദി സർക്കാർ വിട്ടു തുലയ്ക്കും എന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.ആർഎസ്പി സമരപരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ മറ്റു പാർട്ടികളും ആദ്യം മുതൽക്കേ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ഭൂ പ്രകൃതി നശിപ്പിച്ചു കൊണ്ടും പാവപ്പെട്ട ജനങ്ങളുടെ വൈറ്റ് തടിച്ചുകൊണ്ടുമുള്ള യാതൊരു നടപടിക്കും കൂട്ടുനിൽക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല എന്നുതന്നെ

Leave a Reply

Your email address will not be published. Required fields are marked *