Your Image Description Your Image Description

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കുറഞ്ഞെങ്കിലും, 30ൽ 17 സീറ്റുകളുമായി ഇടതുമുന്നണി മുന്നിലെത്തിയത് യു ഡി എഫിൽ ആശങ്ക പരത്തി .12 സീറ്റിൽ യു.ഡി.എഫും, ഒരു സീറ്റിൽ എസ്.ഡി.പി.ഐയും ജയിച്ചു. ബി.ജെ.പി.ക്ക് സീറ്റൊന്നും കിട്ടിയില്ല. എന്നാൽ ഇടത് മുന്നണിയുടെ വിജയമാണ് യു ഡി എഫിനെ പ്രത്യേകിച്ച് കോൺഗ്രസ്സ് നേതാക്കളുടെ ഉറക്കം കെടുത്തുന്നത് .

വയനാട് ഒഴികെയുള്ള ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ കാസർകോട് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്,കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും കോൺഗ്രസ്സിന് വലിയ ഷീണം സംഭവിച്ചു .

എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തുവെങ്കിലും അത് യു ഡി എഫിന് വ്യക്തമായ സ്വാതീനമുള്ള വാർഡുകളായിരുന്നു . കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം നിലനിറുത്തി. ഇവിടെ കോൺഗ്രസിന് 8, ഇടതുമുന്നണിക്ക് 7, ബി.ജെ.പി.ക്ക് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് അംഗം ഇടതുമുന്നണിയിലേക്ക് കൂറുമാറിയതോടെ അയോഗ്യയായി.

ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന് ഭരണം നിലനിറുത്താനായി. കോഴിക്കോട് പുറമേരി കുഞ്ഞല്ലൂർ, തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂർ, മലപ്പുറം തിരുനാവായ, എറണാകുളം പായിപ്ര വാർഡുകൾ യു.ഡി.എഫ് പിടിച്ചെടുത്തു.

പായിപ്ര പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും 11വീതം സീറ്റുകളുമായി ഒപ്പത്തിനൊപ്പമെത്തി. മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല,ആലപ്പുഴ മുട്ടാർ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാർഡ് 13 എന്നിവ യു.ഡി.എഫ് നിലനിറുത്തി.

തിരുവനന്തപുരം പൂവച്ചൽ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂർ പനങ്കര, ഇടമുളയ്ക്കൽ പഞ്ചായത്ത് വാർഡ് 8, പാലക്കാട് മുണ്ടൂർ കീഴ്പാടം,തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം,പത്തനംതിട്ട നഗരസഭ വാർഡ് 15,കൊല്ലം കുലശേഖരപുരം പഞ്ചായത്ത് വാർഡ് 18,പുറമറ്റം ഒന്നാം വാർഡ്, തൃശൂർ ചൊവ്വന്നൂർ വാർഡ് 11,കണ്ണൂർ പന്ന്യന്നൂർ വാർഡ് 3,ആലപ്പുഴ കാവാലം,കാസർകോട് കോടോംബേളൂർ, മടിക്കൈ, ചീമേനി, ഇടുക്കിവാത്തിക്കുടി എന്നിവിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാർഡിൽ കോൺഗ്രസ് സീറ്റാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത് .

വരുന്ന പഞ്ചായത്ത് നിയമ സഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ഈ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് തന്നെയാണ് . മൂന്നാമതും എൽ ഡി എഫ് വരാനുള്ള സാധ്യതയാണ് കാണുന്നത് . ഇതാണ് കോൺഗ്രസ്സിനെ ഭയപ്പെടുത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *