Your Image Description Your Image Description

കുംഭമേളയെ പരിഹസിക്കാം, ശിവലിംഗത്തെ അവഹേളിക്കാം, ഒരു വിഭാഗം ഹിന്ദു സ്ത്രീകൾ ബ്രാഹ്മണരുടെ കൊച്ചിനെ പ്രസവിക്കാൻ നടക്കുന്നവർ ആണെന്ന് പരസ്യമായി പറയാം, ഗണപതി മിത്ത് ആണെന്ന് പറയാം, ക്ഷേത്രത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിൽ കൊടുക്കുന്നതിനു സമം എന്ന് പറയാം, ഓണം വിഷു ക്രിസ്മസ് ഒക്കെ ആഘോഷിക്കരുത് എന്ന് പറയാം, സ്വന്തം രാജ്യത്തെ പട്ടാള മേധാവി അന്തരിച്ചാൽ പരിഹാസ ചിരി നടത്താം, ഐസിസ് ആങ്ങളമാരും, താലിബാൻ വിസ്മയവും, ഹമാസ് പോരാളികളും ആക്കാം, തീവ്രവാദി നേതാക്കളെ കൊണ്ട് സമ്മേളനം ഉൽഘാടിക്കാം, അവരുടെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിക്കാം, അത്തരം വാർത്തകൾ ഇൻ്റർനാഷണൽ മാധ്യമങ്ങളിൽ ഉൾപടെ ചർച്ച ആകാം , വിനോദ സഞ്ചാരികൾ ആയ ഇസ്രായേലികളെ അപമാനിക്കാം, ഇവിടെ ആരും കേസെടുക്കില്ല…
നോട്ടീസും അയക്കില്ല…. ചാനൽ ചർച്ചയും നടക്കില്ല.. ഇതൊന്നും ഇവിടെ എത്തുന്ന ടൂറിസ്റ്റുകളെ അകറ്റും എന്നോ , നിക്ഷേപകരെ പിന്തിരിപ്പിക്കും എന്നോ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കുമെന്നോ ആരും പറയില്ല…. !! ആകെ കുറ്റം പിസി ജോർജിന് മാത്രം… !! ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങൾ പതിപ്പിച്ച് പരസ്യമായി പ്രകടനങ്ങൾ നടത്തുന്നവർ ധാരാളമുള്ള ഈ കേരളത്തിൽ ഏതൊരു സാധാരണക്കാരനും തോന്നുന്ന കാര്യം മാത്രമേ പി സി ജോർജ്ജ് പറഞ്ഞിട്ടുള്ളൂ… എങ്കിലും ഒരു പൊതുചർച്ചയിൽ അറിയാതെ വന്ന നാക്കുപിഴയിൽ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ക്ഷമാപണം നടത്താനുള്ള ധാർമ്മികതയും അദ്ദേഹം കാണിച്ചു… തീവ്രവാദപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ജീവനുള്ള കാലം വരേയ്ക്കും കീഴടങ്ങില്ലെന്ന ഉറച്ച നിലപാട് പുലർത്തുന്ന ബിജെപിയുടെ നേതാവാണ് പി സി ജോർജ്ജ്… മകനില്ലാതെ കീഴടങ്ങാൻ പിസി ഒരിടത്തും പോകില്ലെന്ന പോലീസ് ധാരണ പൊളിഞ്ഞു; മകനേയും നിരീക്ഷിച്ച് ഈരാറ്റുപേട്ടയിലെ വീട്ടിൽ കുത്തിയിരുന്ന പോലീസ്! കൃത്യം 11മണിക്ക് മരുമകൾക്കൊപ്പം കോടതിയിൽ കീഴടങ്ങിയ പൂഞ്ഞാറിലെ നേതാവ്; ബിജെപി പ്രവർത്തകർ വീട്ടിൽ തമ്പടിച്ചതും പോലീസിനെ പറ്റിക്കാൻ; പോലീസിന്റെ അറസ്റ്റ് നീക്കം പൊളിഞ്ഞു. പോലീസിന്റെ കണ്ണുവെട്ടിച്ച് പി സി ജോർജ്ജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. ഇപ്പോഴിതാ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.. നോട്ടീസ് പ്രകാരം സ്റ്റേഷനിൽ ഹാജരാകുന്ന പിസി ജോർജിനെ അറസ്റ്റു ചെയ്യും എന്നാണ് മലയാള മാധ്യമങ്ങൾ പറയുന്നത്. എന്തു കാര്യത്തിന് ആണ് പിസി ജോർജിനെ അറസ്റ്റ് ചെയ്യുക… അദ്ദേഹം ഇവിടെ എന്തെങ്കിലും കലാപം ഉണ്ടാക്കിയോ? ഏതെങ്കിലും മതത്തിന്റെ വിശ്വാസങ്ങളെ അപമാനിച്ചോ? ഒരു ചാനൽ ചർച്ചയിൽ എതിരാളിയുമായി തർക്കത്തിൽ ഏർപെട്ടപ്പോൾ പറഞ്ഞ ഒരു കാര്യം വെച്ച് എങ്ങനെ ആണ് ഒരു വ്യക്തിക്ക് എതിരെ കേസെടുക്കാനോ ശിക്ഷിക്കാനോ കഴിയുക… ? എതിർ പാനലിസ്റ് ആയ ഷകിർ എന്ന ലീഗ് നേതാവിനോട് തർക്കിച്ചു ജയിക്കുക എന്നതിന് അപ്പുറം മറ്റൊരു ഉദ്ദേശവും പിസി ജോർജിന് ഇല്ല… ഷകിറിനെയോ അയാള് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള യാതൊരു ധ്വനിയും പിസി ജോർജ്ജിന്റെ സംസാരത്തിൽ ഉണ്ടായിരുന്നും ഇല്ല ….!! അതു മാത്രവുമല്ല , വാദ പ്രതിവാദം നടത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ അതു പിൻവലിക്കുന്നു എന്നും , വിഷമം തോന്നി എങ്കിൽ അതിൽ ക്ഷമ പറയുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്…. പിന്നെ എന്തു കുറ്റമാണ് പ്രതിഭാഗത്ത് ഇവർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്??? പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി കേരളത്തിലെ യുവാക്കളെ മതമൗലികവാദികളാക്കാൻ തീവ്രവാദ സംഘടനയായ ഹമാസിന് അനുവാദം നല്കിയവരാണ് പി.സി. ജോർജ്ജിനെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്. എന്നാൽ ഇതൊന്നും വിജയിക്കാൻ പോകുന്നില്ല, കാരണം ജാതി മത സമുദായ വ്യത്യാസമില്ലാതെ ഭീകരതയെയും തീവ്രവാദത്തെയും എതിർക്കുന്നവരാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *