Your Image Description Your Image Description

ചെങ്ങന്നൂർ: ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനുജൻ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂർ നഗരസഭ തിട്ടമേൽ അരമന മാർത്തോമാ പള്ളിക്കു സമീപം ചക്രപാണിയിൽ പ്രസന്നനാണ് ( 47) മരിച്ചത്.

സംഭവത്തിൽ ഇളയ സഹോദരൻ പ്രസാദിനെ(45) ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് കൊലപാതകം നടക്കുന്നത്.പിതാവിനും പ്രസാദിന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ഇവരുടെ താമസം. പ്രസന്നൻ അവിവാഹിതനാണ്. ഇവരുടെ മാതാവ് നേരത്തെ മരിച്ചതാണ്. മദ്യപിച്ചെത്തുന്ന ഇരുവരും വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയിലും വഴക്കുണ്ടായി. ഇതിന് ശേഷം പുറത്തുപോയ പ്രസന്നൻ പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെത്തി ഉറങ്ങാൻ കിടന്നു. പിന്നീടാണ് കൊലപാതകം നടന്നത്. പ്രസാദ് കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *