Your Image Description Your Image Description

കൊച്ചുകുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ‘കളിചിരി’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കലോത്സവം സംഘടിപ്പിച്ചത്. 17 വാർഡുകളിൽ നിന്ന് 30 അങ്കണവാടികളിലെ 500 ഓളം കുട്ടികൾ പങ്കെടുത്തു. തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിൽ നടന്ന കലോത്സവം കെ.സി വേണുഗോപാൽ എം. പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ലാപ്ടോപ്പ് വിതരണവും, എസ്.സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. പരിപാടിയുടെ ഭാഗമായി അങ്കണവാടി പ്രവർത്തകരെ ആദരിക്കുകയും കലോത്സവത്തിൽ പങ്കെടുത്ത കുരുന്നുകളെ അനുമോദിക്കുകയും ചെയ്തു. സമാപനസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ് താഹ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *