Your Image Description Your Image Description

ആഴ്ചകൾ നീണ്ട ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കിൽ ശക്തമാക്കുകയാണെന്ന് ഇസ്രയേൽ. അടുത്ത വർഷം വരെ ഇവിടെ സൈന്യത്തെ നിലനിർത്തുമെന്നും പ്രഖ്യാപിച്ചു.

വെസ്റ്റ് ബാങ്കിലെ ചില അഭയാർഥി ക്യാമ്പുകളിൽ തുടരുന്നതിന് തയാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. 40,000 പലസ്തീനികൾ പലായനം ചെയ്ത പ്രദേശമാണിത്. ക്യാമ്പുകളിൽനിന്ന് ഒഴിഞ്ഞുപോയ പലസ്തീനികൾ തിരികെയെത്താൻ അനുവദിക്കരുതെന്ന് സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.

ജനുവരിയിൽ ഗാസയിലെ യുദ്ധം താൽക്കാലികമായി നിർത്തിവെച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് രണ്ടുദിവസത്തിനു ശേഷം ജെനിൻ നഗരത്തിനു നേരെ ഇസ്രയേൽ അതിക്രമവും മനുഷ്യക്കുരുതിയും ആരംഭിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ആക്രമണം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഇസ്രയേലിനെതിരായ സായുധപോരാട്ടത്തിന്റെ കോട്ടയായ ജെനിനിലേക്ക് ടാങ്കുകൾ അയക്കുകയാണെന്നും സൈന്യം ഞായറാഴ്ച പറഞ്ഞു.

ഇസ്രയേലിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളിൽ സ്ഫോടനമുണ്ടായിരുന്നു. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് ഇസ്രയേൽ ആരോപണം. വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഗാസവീണ്ടും കുരുതിക്കളമായി മാറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *