Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​പ​ന്ത​ലി​ലെ​ത്തി അ​വ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ചെന്നിത്തലയുടെ പ്രതികരണം….

മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചാ​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം.അ​വ​രു​ടേ​ത് ജീ​വി​ക്കാ​നു​ള്ള സ​മ​ര​മാ​ണ്. 13 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ക്രൂ​ര​നാ​ണ്.പ്ര​തി​കാ​ര​വും ഭീ​ഷ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ അ​തി​നെ നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Leave a Reply

Your email address will not be published. Required fields are marked *