Your Image Description Your Image Description

ഏഥർ എനർജി ലിമിറ്റഡ് ചാർജ്മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിങ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിങ് സ്ഥലങ്ങളിലേക്ക് കൂടി ലഭ്യത നൽകുന്നു. 2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹന ഒ.ഇ.എം ഏഥർ എനർജിയാണ്. ഇന്ത്യയിലെ ഏറ്റവും വിശാലമായ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്കാണ് ഏഥർ ഗ്രിഡ്.

2024 ഡിസംബർ 31ലെ കണക്കനുസരിച്ച്, കേരളത്തിൽ 291 ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ ഏഥറിനുണ്ടായിരുന്നു. ഒരു എനർജി സർവീസ് കമ്പനിയായ ചാർജ്മോഡ്, ഇ.വി. ഉടമകൾക്ക് ഇന്ത്യ, നേപ്പാൾ, അബുദാബി എന്നിവിടങ്ങളിലായി 3500-ലധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളിലേക്ക് ലഭ്യത നൽകുന്നു.

മുമ്പ്, വിവിധ സ്ഥലങ്ങളിൽ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നതിനായി ഏഥർ എനർജി ലിമിറ്റഡ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, സംഗീത മൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്, കഫേ കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തത്തിൽ ഏഥർ പ്രവർത്തിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ), ഏഥർ അതിന്‍റെ ചാർജിംഗ് ശൃംഖലയിലേക്ക് 799 ഫാസ്റ്റ് ചാർജറുകൾ കൂടി കൂട്ടിച്ചേർത്തു. 2024 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, ഏഥറിന് ഇന്ത്യയിൽ 2583 ഫാസ്റ്റ് ചാർജറുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *