Your Image Description Your Image Description

പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 796 റേറ്റിംഗ് പോയന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, എം എസ് ധോണി എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിന് തുണയായത്. ബാബര്‍ 773 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. വിരാട് കോഹ്‌ലി ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുണ്ട്. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കന്‍ നായകൻ ചരിത് അസലങ്കയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്ന് കളികളിലും പാകിസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസമിന് 20.67 ശരാശരിയില്‍ 62 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് കളികളില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 86.33 ശരാശരിയില്‍ ശുഭ്മാന്‍ ഗില്‍ 259 റണ്‍സടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *