Your Image Description Your Image Description

ഉറങ്ങുന്നതിന് തൊട്ടു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നവരാകും നമ്മളിൽ പലരും. ഒരു ദുരന്ത വാർത്തയുടെ തലക്കെട്ട് കണ്ടാൽ എടുത്തൊന്ന് തുറന്നു നോക്കാതെ സമാധാനം ലഭിക്കാത്തവരുമുണ്ട്. ഇതുപോലുള്ള വാർത്തയുടെ വിവരങ്ങള്‍ തേടി ഒന്നില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. ഇത്തരം നെഗറ്റീവ് വാർത്തകളിൽ കണ്ണുകള്‍ ഉടക്കുകയും മണിക്കൂറുകളോളം അതിന് പിന്നാലെ പോവുകയും ചെയ്യുന്നതിനെയാണ് ഡൂം സ്‌ക്രോളിങ് എന്ന് വിളിക്കുന്നത്. ആളുകളിൽ ഈ പ്രവണത കൂടുതലായി കണ്ടുവരാറുണ്ട്.

നെഗറ്റീവ് വാര്‍ത്തകളിലൂടെ സ്‌കോള്‍ ചെയ്യുന്നത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ആരോ​ഗ്യകരമായ ഡയറ്റ് എന്ന പോലെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വാർത്തകൾക്ക് നിയന്ത്രണം കൊണ്ടു വരാനും മിടുക്കുകാണിക്കണം. വാര്‍ത്താ ഉപഭോഗത്തിന് വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിരന്തരം വാര്‍ത്തകള്‍ സംഭവിക്കുന്ന ലോകത്ത് എല്ലാത്തരം വാർത്തകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല്‍ അവ നമ്മുടെ മാനസികാവസ്ഥയെ ഒരിക്കലും ബാധിക്കനിടവരരുത്.

സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ വാര്‍ത്തകളെയും കണ്ണും പൂട്ടി വിശ്വസിക്കരുത്. വായിക്കുന്ന വാർത്തകളുടെ ഉറവിടങ്ങൾ സത്യസന്ധമാണെന്ന് ഉറപ്പാക്കണം. ദുരന്ത വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉത്കണ്ഠയോ ശാരീരിക ലക്ഷണങ്ങളോ നേരിട്ടാല്‍ ഇടവേളയെടുക്കണം. നെഗറ്റീവ് വാർത്തകൾ മാത്രം ശ്രദ്ധിക്കാതെ പോസിറ്റീവായ വാർത്തകളും നല്ല ഫീച്ചർ സ്റ്റോറിസും വായിക്കാൻ ശ്രമിക്കുക. ഇതുവഴി മാനസികാരോഗ്യം മെച്ചപ്പെടുകയും പുതിയ ഉണർവ് ലഭിക്കുകയും ചെയുന്നു.

Leave a Reply

Your email address will not be published. Required fields are marked *