Your Image Description Your Image Description

ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു. ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും.

ശരീര ദുർഗന്ധം എങ്ങനെ കുറയ്ക്കാനും നിർത്താനും കഴിയും? ശരീര ദുർഗന്ധം സ്വാഭാവികമായി ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗങ്ങൾ ഏതൊക്കെയാണ്? അമിതമായ വിയർപ്പ് നിയന്ത്രിക്കാനുള്ള വഴിയെന്താണ്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇനി ഉത്തരമുണ്ട്.

വിയർക്കുന്ന കക്ഷങ്ങളും ശരീര ദുർഗന്ധവും ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ എന്തുകൊണ്ടാണ് അവ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ ശരീരത്തിൽ രണ്ട് തരം വിയർപ്പ് ഗ്രന്ഥികളുണ്ട്

1. എക്രിൻ ഗ്രന്ഥികൾ

എക്രിൻ ഗ്രന്ഥികൾ ശരീരത്തിലുടനീളം കാണപ്പെടുന്ന മണമില്ലാത്തതുമായ വിയർപ്പ് ഉത്പാദിപ്പിക്കുന്നു. ഇത് താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.

2. അപ്പോക്രൈൻ ഗ്രന്ഥികൾ

അപ്പോക്രൈൻ ഗ്രന്ഥികൾ കക്ഷങ്ങളും ഞരമ്പുകളും പോലുള്ള ഭാഗങ്ങളിൽ വിയർപ്പ് പുറപ്പെടുവിക്കുന്നു. ഇത് അണുബാധയ്ക്ക് മാത്രമല്ല ​ദുർ​ഗന്ധത്തിനും ഇടയാക്കും. സമ്മർദ്ദം, ഭക്ഷണക്രമം, ഹോർമോണുകൾ, ശുചിത്വം തുടങ്ങിയ ഘടകങ്ങളെല്ലാം ദുർഗന്ധം കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു

ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെന്തൊക്കെയാണെന്ന് നോക്കിയാലോ?

ഒന്ന്

എരിവുള്ള ഭക്ഷണങ്ങൾ, കഫീൻ, മദ്യം എന്നിവ അമിത വിയർപ്പിന് ഇടയാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീര ദുർഗന്ധം വർദ്ധിപ്പിക്കും. അതിനാൽ ശരീരത്തെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന ജലാംശം നൽകുന്ന ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക.

രണ്ട്

വിയർപ്പ് ആഗിരണം ചെയ്യാനും ചർമ്മത്തെ തണുപ്പുള്ളതാക്കുന്നതിനും കോട്ടൺ തുണികൾ അല്ലെങ്കിൽ ഈർപ്പം വലിച്ചെടുക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കാരണം അവ ചൂടും ഈർപ്പവും നിലനിർത്തും. ഇത് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളിലേക്ക് നയിക്കുന്നു.

മൂന്ന്

വെള്ളം കുടിക്കുക ദിവസത്തിൽ ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം. ആവശ്യമായ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്‌തുക്കൾ പുറംതള്ളാൻ സഹായിക്കുന്നു. മാത്രമല്ല ദുർഗന്ധമുണ്ടാക്കുന്ന ബാക്‌ടീരിയകളുടെ വളർച്ച തടയാനും ഇത് നല്ലൊരു മാർഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *