Your Image Description Your Image Description

വിവോയുടെ പുത്തന്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 (Vivo V50) ഇന്ത്യയില്‍ പുറത്തിറങ്ങി. സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 6,000 എംഎഎച്ചിന്‍റെ ബാറ്ററിയുണ്ട്. ഫോണിന്‍റെ പിന്‍ഭാഗത്തും മുന്‍ഭാഗത്തും 50 മെഗാപിക്‌സല്‍ വീതമുള്ള ക്യാമറയുണ്ട് എന്നതും ആകര്‍ഷണമാണ്. ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ (7.39mm) കൂടിയാണ് വിവോ വി50.

വിവോ വി50 ഫീച്ചറുകൾ

വിവോ വി50യിൽ 1,080 x 2,392 പിക്സല്‍ വരുന്ന 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ക്വാഡ്-കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്പ്ലെയാണ് വരുന്നത്. 120Hz ആണ് റിഫ്രഷ് റേറ്റ് എങ്കില്‍ പീക്ക് ബ്രൈറ്റ്‌നസ് 4,500 നിറ്റ്‌സാണ്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടെ 50 എംപിയുടെ (f/1.88) പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ (f/2.0) എന്നിവയാണ് റീയര്‍ പാനലില്‍ വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനും 50 മെഗാപിക്‌സല്‍ ക്യാമറയുണ്ട് (f/2.0) എന്നതും സവിശേഷതയാണ്. വിവോയുടെ ഓറ ലൈറ്റ് ഫീച്ചര്‍ വരുന്ന ഫോണില്‍ ഇറേസ് 2.0, ലൈറ്റ് പോട്രൈറ്റ് 2.0 പോലുള്ള എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് ടൂളുകളും സര്‍ക്കിള്‍ ടു സെര്‍ച്ച്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോള്‍ ട്രാന്‍സ്‌ലേഷന്‍ പോലുള്ള സൗകര്യങ്ങളുമുണ്ട്. വിവോ വി50യിലെ 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറിനൊപ്പം വരുന്നത് 6,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *