Your Image Description Your Image Description

തൃശൂർ : പോട്ട ബാങ്ക് കവര്‍ച്ചാക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടിക്കാനായത് കേരള പൊലീസിന്റെ മികവിന്റെ മറ്റൊരു തെളിവാണ്. ദിവസങ്ങളുടെ ആസൂത്രണവും ഒരു സ്‌കൂട്ടറും രണ്ട് ടി ഷര്‍ട്ടുകളും കൊണ്ട് പ്രതി ഒന്നര ദിവസത്തോളം പൊലീസിനെ കറക്കിയത്.പിന്നീട് ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ പൊക്കി അതിന്റെ ചുവടുപിടിച്ചാണ് പൊലീസ് വിദഗ്ദ്ധമായി കള്ളനെ പിടിച്ചത്.

ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ അതേസമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ നിന്നാണ് പൊലീസ് ആരംഭിച്ചത്. ഈ നമ്പരുകളും വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കി. ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിക്കുകയും ടി ഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സിസിടിവികളിലൊന്നില്‍ പതിയുകയും ചെയ്തത് പ്രതിയെ കുരുക്കിയത്.

ബാങ്കിന് സെക്യൂരിറ്റിയില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് ഈ ബാങ്ക് തന്നെ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കാന്‍ പ്രതി റിജോ ആന്റണി തീരുമാനിച്ചത്. രണ്ട് ടി ഷര്‍ട്ടുകളും ജാക്കറ്റും പ്രതി ധരിച്ചിരുന്നു. മോഷണത്തിന് 3 മിനിറ്റ് നേരം മാത്രമാണ് ഇയാള്‍ ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *