Your Image Description Your Image Description

അടുത്ത മാസം ആരംഭിക്കുന്ന ആദ്യ ഐ.പി.എല്ലിന് മുമ്പ് പരിക്കേറ്റ അഫ്ഗാനിസ്ഥാൻ സ്പിന്നർ അള്ളാ ഗസൻഫറിന് പകരം മറ്റൊരു അഫ്ഗാൻ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. മുജീബ് ഉര്‍ റഹമ്നാനെയാണ് മുംബൈ ഇന്ത്യൻസ് ഗസന്‍ഫറിന് പകരം ടീമിലെത്തിച്ചത്. ഈ സീസൺ മെഗാലേലത്തിൽ മുജീബിനെ ആരും ടീമലെത്തിച്ചില്ലായിരുന്നു.

17ാം വയസിൽ 2018ൽ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് മുജീബ് ഐ.പി.എല്ലിൽ അരങ്ങേറിയത്. കഴിഞ്ഞ സീസണിൽ താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം അവസാന നിമിഷം താരം പുറത്തിരിക്കുകയായിരുന്നു. ഇതുവരെ 19 ഐപിഎൽ മത്സരങ്ങളിൽ കളിച്ചിട്ടുള്ള മുജീബ് ആകെ 19 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ നാലു സീസണുകളിൽ കളിച്ച മുജീബ് 2018ലെ ആദ്യ സീസണിൽ 11 മത്സരങ്ങളിൽ 14 വിക്കറ്റുമായി തിളങ്ങിയിരുന്നു. 2021നുശേഷം മുജീബിന് ഐ.പി.എല്ലിൽ ഒരു മത്സരം പോലും കളിക്കാനായിട്ടില്ല.

അള്ളാ ഗസൻഫറിന് മുടക്കിയതിന്‍റെ പകുതി വില മാത്രമ് മുംബൈ ഇന്ത്യൻസ് മുജീബിന് വേണ്ടി മുടക്കിയിട്ടുള്ളൂ. മേഗാലേലത്തിൽ 4.8 കോടിക്കാണ് 18 വയസുകാരനായ ഗസൻഫറിനെ മുംബൈ സ്വന്തമാക്കിയത്. എന്നാൽ രണ്ട് കോടി രൂപക്കാണ് മുംബൈ മുജീബിനെ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *